പൂച്ചാക്കൽ : പാണാവള്ളി സർവോദയ കെയറിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എം.ആർ.രവി, സി.പി.വിനോദ്കുമാർ, ഹരിഹരൻ, അഡ്വ.സദാനന്ദൻ, കെ.എ.സുധാകരൻ, ഡോ: കൃഷ്ണപ്രസാദ്, സോമനാഥ കൈമൾ, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.