ചേർത്തല:നഗരസഭയുടെ പൊതുമാർക്കറ്റിലും കാളികുളത്തും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു.ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് വിൽപനക്കു വച്ച 125 കിലോയോളം കേര മീൻ പിടിച്ചെടുത്തത്. ഇത് നഗരസഭയുടെ വാഹനത്തിൽ നീക്കം ചെയ്തു.ഹെൽത്ത് സുപ്പർവൈസർ സി.എസ്.ബാബുരാജിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പക്ടർമാരായ വി.സുനിൽകുമാർ,ജി.വി.ബിജു, ജെ.എച്ച്.ഐമാരായ പ്രവീൺ,സാലിൻ,അജിത്,സുമേഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.