ചേർത്തല: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പൊരിവെയിലത്തും പൊതു ഇടങ്ങളിൽ പ്രവർത്തന നിരതരായ പൊലീസിന് പഴങ്ങളും ശീതള പാനീയങ്ങളും കുപ്പിവെള്ളവുമായി ആർദ്ര ഹാബിറ്റാറ്റ്.
റിട്ട.ഡി.ജി.പി പി.ചന്ദ്രശേഖരൻ ചെയർമാനും പി.ഡി.ലക്കി മാനേജിംഗ് ഡയറക്ടറുമായ സ്ഥാപനം എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജിന്റെയും ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫിന്റെയും അനുമതിയോടെയാണ് പൊലീസിനായി സഹായം എത്തിച്ചത്. ദേശീയപാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ സബ് ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന് സാധനങ്ങൾ കൈമാറി പി.ഡി.ലക്കി ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ആർദ്ര ഹാബിറ്റാറ്റ് ആശ്വാസവുമായെത്തി. ഇതിനൊപ്പം ചേർത്തല ജനമൈത്രി പൊലീസുമായി സഹകരിച്ച് 101 പാവപ്പെട്ട കുടുംബങ്ങൾക്ക് അരി ഒഴികെയുള്ള ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.