ആലപ്പുഴ: പ്രവാസികളുടെ ദൈനംദിന വിഷയങ്ങളിൽ നേരിട്ടിടപെടുന്ന സന്നദ്ധ - പ്രവാസി സംഘടനാ നേതാക്കളെ ഒഴിവാക്കി ഒരു പറ്റം പ്രവാസി മുതലാളിമാരുമായി ചർച്ച നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന പറഞ്ഞു.
ലോക കേരളസഭ രൂപീകരിച്ചതിലൂടെ സി.പി.എമ്മും മുൻനിര നേതാക്കളും അവരിൽ നിന്ന് ആദ്യഘട്ട ആനുകൂല്യം നേടിക്കഴിഞ്ഞതും മലയാളികൾ മുമ്പേ ബോദ്ധ്യപ്പെട്ടതാണ്.
പ്രതിസന്ധി ഘട്ടത്തിൽ തിരികെ വന്ന 20 ലക്ഷം പ്രവാസികളെ പറ്റി ഒന്നും പറയാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ദിനേശ് ചന്ദന പറഞ്ഞു.