കായംകുളം: മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം കൂന്തോളിൽ തെക്കേത്തറയിൽ ഭാസ്കരന്റെ മകൻ വിശ്വംഭരൻ (43) ആണ് മരിച്ചത്.
മാവിൽ കയറി ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. ഷോക്കേറ്റ് മരത്തിൽ കുടുങ്ങി കിടന്ന വിശ്വംഭരനെ കായംകുളം ഫയർ സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് സി.പി. ജോസ്, സീനിയർ ഫയർ ഓഫീസർ എസ്.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി താഴെയിറക്കി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിപ്പാട് കവലയിൽ ആട്ടോ ഇലട്രിക് കട നടത്തുകയായിരുന്നു. ഭാര്യ: രജനി. മക്കൾ: അച്ചു, അപ്പു.സംസ്കാരം നടന്നു.
.