ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചൺ വഴി ഇന്നലെ 860പേർക്കുള്ള രാത്രിഭക്ഷണം നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ നൽകി. ഗവ.ഗേൾസ് ഹൈസ്കൂളിൽ കഴിയുന്ന അരോരുമില്ലാത്തവർക്കും മുഹമ്മദൻസ് സ്കൂളിൽ താമസിപ്പിച്ചിരിക്കുന്ന അന്യസംസ്ഥന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കുമാണ് ഭക്ഷണം ഒരുക്കിയത്. പൊറോട്ടയും ചിക്കനുമായിരുന്നു വിഭവം.