കായംകുളം: വാർഷിക പദ്ധതി വിനിയോഗത്തിൽ 68.63% പണം ചിലവഴിച്ച് കായംകുളം നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തി.

റോഡ് പ്രവൃത്തികളിൽ മൂന്നരകോടി രൂപയുടെ പദ്ധതി കൊവിഡിനെത്തുടർന്ന് നിയന്ത്രണം വന്നതിനാൽ ചിലവഴിക്കാൻ കഴിഞ്ഞില്ല. റോഡ് പ്രവൃത്തികൾക്ക് 27973000/- അലോട്ട്‌മെന്റ് ലഭിച്ചതിൽ 21163292/- രൂപയും ചിലവഴിച്ചു (74.69%). നോൺ റോഡ് ഇനത്തിൽ 17586000/- അലോട്ട് ലഭിച്ചതിൽ 13136424/- രൂപ ചിലവഴിച്ചു (75.27%). പ്ലാൻ ഇനത്തിൽ 184718684/- രൂപയിൽ 12612552/- രൂപ ചിലവഴിച്ചു.

പ്രതിസന്ധികൾക്കിടയിലും പദ്ധതി നിർവ്വഹണത്തിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ ജീവനക്കാരെ അനുമോദിച്ചു.