ആലപ്പുഴ: കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം സംബന്ധിച്ച് സർക്കാരും മുഖ്യമന്ത്രിയും നൽകിയ നിർദ്ദേശങ്ങൾ അട്ടിമറിച്ചത് സി.പി.എം നേതാക്കളാണന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.
സി.പി.എം നേതാക്കൾ നേതൃത്വം നൽകുന്ന സംഘടനകളുടെ പേരിൽ ഭക്ഷണം തയ്യാറാക്കുന്ന കേന്ദ്രങ്ങൾ ജില്ലയിൽ പല സ്ഥലങ്ങളിലും ആരംഭിച്ചതിന് ശേഷമാണ് ജില്ലയിൽ ബി.ജെപിയും സേവാഭാരതിയും അടക്കം പല സന്നദ്ധ സംഘടനകളും കേന്ദ്രങ്ങൾ ആരംഭിച്ചത്. ബി.ജെ.പി, സേവാഭാരതി കേന്ദ്രങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് സഹായങ്ങൾ എത്തിച്ചതോടെ സി.പി.എം സർക്കാരിനെ കൊണ്ട് പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ടിയ പാപ്പരത്തമാണെന്നും ഗോപകുമാർ പറഞ്ഞു.