ആലപ്പുഴ: ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃയോഗം വിഡിയോ കോൺഫറൻസിലൂടെ ചേർന്നു .ജില്ലാ ഭാരവാഹികൾ നിയോജക മണ്ഡലം പ്രസിഡന്റുമാർ ,ജനറൽ സെക്രട്ടറിമാർ മേഖലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേശൻ, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് ,മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ,ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനിദേവ് എന്നിവർ സംസാരിച്ചു.