ആലപ്പുഴ:ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ട്രിപ്പ് ടെസ്റ്റിൽ ഫോർമാലിൻ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്ന് ചേർത്തല മാർക്കറ്റിൽ നിന്നും 25 കിലോ ചെമ്മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു.
ചേർത്തല,പൂച്ചാക്കൽ മാർക്കറ്റുകൾ, മീൻ തട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് ചേർത്തല സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ സുബിമോൾ വൈ ജെ, അരൂർ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ രാഹുൽ രാജ് വി, ഫിഷറീസ് ഇൻസ്‌പെക്ടർ അഞ്ജലി ദേവി സി എ , പ്റിൻസ് ജി എന്നിവർ പങ്കെടുത്തു.