ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ്വ നിധിയിലേക്ക് മത്സ്യഫെഡിലെ ജീവനക്കാർ ഒരുമാസത്തെ വേതനം സംഭാവനയായി
നൽകും. ആദ്യ ഗഡുവായ അരക്കോടി രൂപയും ചെയർമാന്റെ ഒരുമാസത്തെ ഓണറേറിയമായ 20,000 രൂപയും മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെയർമാൻ പി.പി.ചിത്തരഞ്ജൻ കൈമാറി. മാനേജിംഗ് ഡയറക്ടർ ഡോ.ലോറൻസ് ഹരോൾഡ്, ഡെപ്യൂട്ടി ജനറൽ മാനേജർ പി.പി.സുര്രേന്ദൻ അക്കൗണ്ടസ് ഓഫീസർ ആർ.ഹരിദാസ് എന്നിവർ പങ്കെടുത്തു.