ആലപ്പുഴ:കൊവിഡ് 19 രോഗപ്രതിരോധനിയന്ത്റണങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രാമ,നഗരവാസികളായ വയോജനങ്ങൾക്ക് അത്യാവശ്യ മരുന്നുകൾ ലഭിക്കുന്നതിനായി സാമൂഹ്യനീതി ഓഫീസ് സംവിധാനമൊരുക്കി. മരുന്നുകളുടെ ലഭ്യതക്കുറവ് ഉണ്ടായാൽ ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ബന്ധപ്പെടുന്നതിനായി പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ അനൂപ്- 8943341396, 0477 2967544 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
നഗരസഭാ പരിധിയിലുള്ള വയോജനങ്ങൾക്ക് സാമൂഹ്യസുരക്ഷാമിഷൻ കോ ഓഡിനേറ്റർ ജിൻസിനെ ബന്ധപ്പെടാം ഫോൺ 9072302561
ചേർത്തല -9645005042, ആലപ്പുഴ- 9387288889, ഹരിപ്പാട് -9645006393, ചെങ്ങന്നൂർ -9645760071, കായംകുളം, മാവേലിക്കര - 9072582495 എന്നീ നമ്പരുകളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ബന്ധപ്പെടാം.