photo

ചേർത്തല : തണ്ണിർമുക്കം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്തെ ഓർമ്മകൾ ചരിത്രമാക്കാൻ മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി മത്സരം ആരംഭിച്ചു. നാല് തലങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള മത്സരം എൽ.പി,യു.പി,എച്ച്.എസ് തലത്തിലാണ്.ചിത്രങ്ങൾ 7356746671 വാട്ട്സ്ആപ്പ് നമ്പരിലേയ്ക്കാണ് അയക്കേണ്ടത്.വനിതകൾക്കുള്ള മത്സരത്തിൽ ഫോട്ടോ 9074713380 നമ്പരിലുള്ള വാട്ട്‌സ് ആപ്പിൽ അയക്കണം.

യുവജനങ്ങൾക്കായി ഒരു മിനി​ട്ട് മുതൽ മുന്ന് മിനി​ട്ട് വരെ നീളുന്ന, മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോ സ്‌കി​റ്റ് അയക്കേണ്ട വാട്ട്‌സ് ആപ്പ് നമ്പർ 9526149234. കുടുംബാഗങ്ങൾക്കായി ലോക്ക് ഡൗൺ കാലയളവിനെ ആസ്പദമാക്കിയുള്ള മൊബൈലിൽ പകർത്തിയ ഒരു മിനിട്ട് മുതൽ മൂന്ന് മിനിട്ട് വരെ നിണ്ടുനിൽക്കുന്ന വിഡിയോ സ്‌കി​റ്റ് അയക്കേണ്ട വാട്ട്‌സ്ആപ്പ് നമ്പർ 8592906355.

കൂടാതെ കുടുംബാഗംങ്ങളുമൊത്തൊരു സെൽഫി മത്സരത്തിന് 8943 237992 എന്ന നമ്പറിൽ വാട്ട്സ് ആപ്പായി അയക്കണം.പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എ.എം ആരീഫ് എം.പി സെൽഫി എടുത്ത് ഉദ്ഘാടനം നിർവഹിച്ചു.ചിത്രങ്ങൾ അയക്കേണ്ട അവസാന തിയതി 14.