mvk

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നേതൃത്വത്തിലുള്ള രണ്ടാംഘട്ട ഭക്ഷണ വിതരണം ആരംഭിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ:സിനിൽ മുണ്ടപ്പള്ളി മാവേലിക്കര എസ്‌.എച്ച്.ഒ.വിനോദ് കുമാറിനു ഭക്ഷണപ്പൊതികൾ കൈമാറി. ബി.സത്യപാൽ, ജയകുമാർ പറപ്പുറത്ത്, ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്രാ, വിനു ധർമ്മരാജൻ, അജി പേരാത്തേരിൽ, ഡി.ശ്രീജിത്ത് , മഹേഷ് വെട്ടിക്കോട്, രാജീവ്, അനിൽകുമാർഎന്നിവർ നേത്വത്വം നൽകി. കല്ലുമല 307 ാം നമ്പർ ശാഖായോഗാംഗവും പ്രവാസിയുമായ അശോകനാണ് ഇന്നലെ ഭക്ഷണപ്പൊതികൾ നൽകിയത്.