ഹരിപ്പാട്: കാർത്തികപ്പള്ളി കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി യുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്ത് വീടുകളിലേക്കുള്ള അവശ്യ മരുന്നുകളുടെ വിതരണോദ്ഘാടനം അഡ്വ. ടി. എസ്. താഹ നിർവഹിച്ചു. ചിങ്ങോലി, കാർത്തികപ്പള്ളി, ചേപ്പാട്, മുതുകുളം , ആറാട്ടുപുഴ ,തുടങ്ങിയ പ്രദേശങ്ങളിലെ മുതിർന്ന പൗരന്മാർ, കിടപ്പു രോഗികൾ, നിത്യേന ജീവൻ രക്ഷാ മരുന്നുകൾ കഴിക്കുന്നവർ, ഹോം ക്വാറന്റൈൻ ഉള്ളവർ എന്നിവർക്കാണ് കനിവ് സെക്രട്ടറി സി. ശശിധരൻ പിള്ള, മനു ദിവാകരൻ, എസ്. സജീവ്, നിബു, ഹാഷിം ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ മരുന്ന് വിതരണം . സ്ഥിരമായി ഡയാലിസിസ് ആവശ്യമുള്ളവർക്കും ആശുപത്രികളിൽ പോകേണ്ട മുതിർന്ന പൗരന്മാർക്കും കിടപ്പുരോഗികൾക്കും സൗജന്യ വാഹന സൗകര്യവും സംഘടന ഏർപ്പാട് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു