എടത്വാ: തുടർച്ചയായി പെയ്യുന്ന വേനൽമഴ മൂലം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാനാവാത്ത സ്ഥിതിയായതിനാൽ കർഷകർ കൈകൊണ്ടുള്ള കൊയ്ത്തിലേക്കു കടന്നു. തലവടി കൃഷിഭവൻ പരിധിയിൽപ്പെട്ട വാടയ്ക്കകം പാടത്താണ് കൈക്കൊയ്ത്തിന് തുടക്കമായത്.
മഴ പെയ്തതോടെ പാടത്ത് വെള്ളം കെട്ടിക്കിടന്ന് കതിരുകൾ നിലംപറ്റിയ അവസ്ഥയിലാണ്. വേനൽമഴ ശക്തിപ്രാപിച്ചാൽ പാടത്ത് വീണ്ടും വെള്ളം ഉയരുകയും നെല്ല് കിളിർക്കാൻ തുടങ്ങുകയും ചെയ്യും. മറ്റ് വയലുകളിൽ കൊയ്ത്ത് കഴിഞ്ഞാൽ യന്ത്രങ്ങൾ തിരികെ പോകും. അതിന് മുമ്പ് കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്‌തെടുത്ത് യന്ത്രത്തിന്റെ സഹായത്തോടെ നെല്ല് വേർതിരിക്കാനാണ് കർഷകർ ശ്രമിക്കുന്നത്. തൊഴിലാളികളുടെ ക്ഷാമവും കൊവിഡ് പ്രതിരോധ പ്രവർത്തനവും കൈക്കൊയ്ത്തിനെ ബാധിക്കുന്നുണ്ട്. ഏതാനും തൊഴിലാളികൾ മാത്രമാണ് കൊയ്ത്തിന് ഇറങ്ങുന്നത്