ആലപ്പുഴ:സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ ക്രമക്കേടുകൾ കാണപ്പെട്ട അമ്പലപ്പുഴ താലൂക്കിലെ എ.ആർ.ഡി. 30, 57 എന്നീ ഡിപ്പോകളുടെ അംഗീകാരം താത്കാലികമായി സസ്‌പെൻഡ് ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.