കുട്ടനാട്: ലോക്ഡൗണിനെത്തുടർന്ന് ദുരിതത്തിലായ പാവപ്പെട്ട കുടുംബങ്ങൾക്കായി എസ് എൻ ഡി പി യോഗം കണ്ണാടി കിഴക്ക് 2349ാം നമ്പർ ശാഖയിലെ ശിവഗിരീശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ്‌വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് എം.ആർ.സജീവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.കെ.കുട്ടപ്പൻ,വൈസ് പ്രസിഡന്റ് പി.കെ. മണിയൻ, കമ്മറ്റി അംഗങ്ങളായ ബിനുമോഹൻ, ഷാജി പി.എസ്, ഗോപിദാസ് , ശാന്തി അനന്തുരാജ് എന്നിവർ പങ്കെടുത്തു