cb

ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് 820 -നമ്പർ ശാഖയിൽ നിർദ്ധന കുടുംബംഗങ്ങൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ്, ഹാൻഡ് വാഷ്, മാസ്ക് എന്നിവയുടെ വിതരണം യൂണിയൻ സെക്രട്ടറി എൻ. അശോകൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ, ശാഖ പ്രസിഡൻറ് ശിവാനന്ദൻ സെക്രട്ടറി സുനിൽ, വനിതാ സംഘം പ്രസിഡന്റ് ശ്രീമതി പവിഴമ്മ യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ഷിബു എന്നിവർ പങ്കെടുത്തു.