അമ്പലപ്പുഴ: നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തയാൾ ഉൾപ്പെടെ ഇന്നലെ രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി.

ഖത്തറിൽ നിന്ന് ഡെൽഹി, അലിഗഡ് വഴി നിസാമുദ്ദീനിൽ എത്തി സമ്മേളനത്തിനു ശേഷം 23ന് കായംകുളത്തെത്തിയ വ്യക്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആറു മുതൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ ഇന്നലെ രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെയാൾ ദുബായിൽ നിന്നു 22നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ നിന്ന് കോട്ടയത്തും തുടർന്ന് അന്നുതന്നെ ചേർത്തല താലൂക്കിലെ വീട്ടിലും എത്തി. തുടർന്ന് വീട്ടിൽ ഐസൊലേഷനിലായിരുന്ന ഇദ്ദേഹത്തെയും ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.