bxn

ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്തിൽ വിതരണത്തിനായി പോത്തുകുട്ടികളെ എടുക്കാനായി പോയ സംഘം ലോക്ക് ഡൗണിനെ തുടർന്ന് ആന്ധ്രയിൽ കുടുങ്ങി. ചിങ്ങോലി അഞ്ചാം വാർഡ് ശാലിനി ഭാവനത്തിൽ ശ്യാം കുമാർ, പിതാവ് ശാന്തപ്പൻ, സഹായി വിദ്യാഭവനത്തിൽ വാമൻ എന്നിവരാണ് ആന്ധ്രയിലെ ഗുണ്ടൂർ, പേട്ടയിൽ ചെക്ക് പോസ്റ്റിനു സമീപം കുടുങ്ങി കിടക്കുന്നത്. ഇവർ 16ാം തീയതി ഇവിടെ നിന്നും പോയതാണ്. 28നു തിരികെ വരാൻ ശ്രമിക്കുന്നതിനിടയിലാണ് അതിർത്തികൾ വഴി വാഹങ്ങൾ കടന്നു പോകുന്നതിനു നിയന്ത്രണം വന്നത്. പോത്തുകുട്ടികൾക്ക് വെള്ളം പോലും ശരിക്കു ലഭ്യമാകുന്നില്ലെന്ന് ഇവർ പറയുന്നു. 86പോത്തുകുട്ടികൾ ഉള്ളതിൽ മൂന്നെണ്ണം ചത്തു. ഇവർ അതിർത്തിയിൽ കുടുങ്ങി കിടക്കുന്ന വിവരം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെയും, ജില്ലാ കളക്ടറേയും അറിയിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എച്ച്.നിയാസ് പറഞ്ഞു.