ഹരിപ്പാട് : കൊവിഡിന്റെ പേരിൽ സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങുന്നവർ ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ ലംഘിച്ച് വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹിയോഗം ആരോപിച്ചു. വ്യാപാരി വ്യവസായികളെയും പ്രമുഖ വ്യക്തികളെയും ഭീഷണിപ്പെടുത്തിയാണ് പണപ്പിരിവ് നടത്തുന്നത്. വ്യക്തികളിൽ നിന്നും അരിയും പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കാളും സംഭാവനയായി സ്വീകരിച്ചവർ പിന്നീട് പണം നൽകണമെന്ന് ആവശ്യപ്പെടുകയാണെന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ് വിനോദ്, ജനറൽ സെക്രട്ടറിമാരായ എസ്സ്.വിശ്വനാഥ് ,ശ്രീജിത്ത് പനയറ എന്നിവർ ആരോപിച്ചു.