ആലപ്പുഴ: ചെറുകിട വ്യാപാരികൾക്കായി രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.
സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തുകയും അതോടൊപ്പം അനേകായിരം പേർക്ക് തൊഴിൽ കൊടുക്കുകയും ചെയ്തിട്ടുള്ള വ്യാപാര, വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും രാജു അപ്‌സര പറഞ്ഞു.