പൂച്ചാക്കൽ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാനും ഡി.വൈ.എഫ്.ഐ. അരുക്കുറ്റി മേഖലാ കമ്മറ്റി രംഗത്ത്. ആവശ്യമുള്ളവരെ കണ്ടെത്തി മരുന്ന്, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവ എത്തിച്ചു നൽകുന്നുണ്ടെന്ന് സെക്രട്ടറി വിനു ബാബു പറഞ്ഞു. ഏരിയ കമ്മറ്റി അംഗം ബി.വിനോദ് ,പഞ്ചായത്തംഗം പി.എസ്.ബാബു, യൂണിറ്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകുന്നു. ഫോൺ: 9746115002.