കായംകുളം:ദേശീയപാതയിലൂടെ വാഹനത്തിൽ കടത്തിയ 22 ചാക്ക് അരി നാട്ടുകാർ പിടികൂടി സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥരെ ഏല്പിച്ചു. ഇടശേരി ജംഗ്ഷനു സമീപം വച്ചാണ് നാട്ടുകാർ വാഹനം തടഞ്ഞത്. അരി നിറച്ച ചാക്കുകളിൽ എഫ്.സി.ഐയുടെ മുദ്ര ഇല്ലാത്തതിനാൽ കൂടുതൽ പരിശോധന നടത്തിയാലേ റേഷൻ അരിയാണോ എന്ന് കണ്ടെത്താൻ കഴിയൂ എന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.