കായംകുളം:വാറ്റു ചാരായ നിർമ്മാണത്തിനിടെ ഒരാൾ പിടിയിലായി. കണ്ടല്ലൂർ വടക്ക് ഹരിപ്രിയയിൽ അനിൽ കുമാറി (47 ) നെയാണ്ഇന്നലെ ഉച്ചക്ക് 2 മണിയോടെ വീടിന് സമീപമുള്ള ഷെഡിൽ ചാരായം വാറ്റുന്നതിനിടെ കനകക്കുന്ന് പൊലീസ് പിടികൂടിയത്.ഇയാളിൽ നിന്നും.500 മില്ലി ചാരായവും 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.