ആലപ്പുഴ:ലോക്ക് ഡൗൺ മൂലം തൊഴിൽ ചെയ്യാൻ കഴിയാതെ ദുരിതത്തിലായ കള്ള് ചെത്ത് തൊഴിലാളികൾക്ക് സർക്കാർ അടിയന്തര ധന സഹായം അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു.

നിലവിൽ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 10,000 രൂപയുടെ പലിശ രഹിത വായ്പയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.