അമ്പലപ്പുഴ: ഹരിപ്പാട് ഭാഗത്ത് നിന്നു റെയിൽവേ ട്രാക്കിലൂടെ നടന്ന് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപമെത്തി അവശനിലയിലായ മഹാരാഷ്ട്ര സ്വദേശി ധീരജിനെ (30) പൊലീസ് മെഡി. ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇയാളെ നാട്ടുകാർ കാണുന്നത്. തകഴി സിവിൽ ഡിഫൻസ് യൂണിറ്റ് അംഗങ്ങളായ അനീഷ്,സുജിത്, അനൂപ്,സുനുമോൻ,സുധി, ഫ്രമിൽ, പ്രവീൺ, ജീവൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളവും ആഹാരവും നൽകിയ ശേഷം പൊലീസിലും ആരോഗ്യ പ്രവർത്തകരെയും അറിയിക്കുകയായിരുന്നു.