മാവേലിക്കര: അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർക്ക് ലോക്കിട്ട് വാഹനവകുപ്പും പൊലീസും. കരിപ്പുഴ, മാവേലിക്കര നഗരം, വള്ളുന്നം, കെ.പി റോഡ് എന്നീ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ നിരവധി പേരാണ് കുടുങ്ങിയത്.
ഇന്നലെ നടത്തിയ പരിശോധനയിൽ 20 ഫ്രീക്കന്മാർ ഇവരുടെ വലയിൽ കുടുങ്ങി. 15 വാഹനങ്ങൾ കസ്റ്റഡിലെടുത്തു. 32 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. മാവേലിക്കര നഗരത്തിൽ നടന്ന പരിശോധനയ്ക്ക് ജോയിന്റ് ആർ.ടി.ഒ എം.മനോജ്, മാവേലിക്കര സി.ഐ ബി.വിനോദ്കുമാർ, എം.വി.ഐ എസ്.സുബി, എസ്.ഐമാരായ സാജു ജോർജ്ജ്, എന്‍.പദ്മകുമാർ, പി.ജി.ജോണി, എ.എം.വി.ഐ മാരായ എം.ശ്യാംകുമാർ, എസ്.അഭിലാഷ്, എ.എസ്.ഐ രാജേഷ് ചന്ദ്രൻ, സി.പി.ഒ അൽ അമീൻ എന്നിവർ നേതൃത്വം നല്‍കി.