മാവേലിക്കര: വാത്തികുളം ചാങ്ങയിൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് മുതൽ 13 വരെ നടത്താനിരുന്ന മേടസംക്രമ ഉത്സവം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. കെട്ടുകാഴ്ചകളും മറ്റ് ആഘോഷ പരിപാടികളും നടത്തില്ലെന്ന് ക്ഷേത്രഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.