ആലപ്പുഴ: കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനിലെ ജീവനക്കാർ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ ചെയർമാൻ ടി.കെ.ദേവകുമാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. ജീവനക്കാരുടെ പ്രതിനിധികളായി എൻ.പി.വിദ്യാനന്ദൻ, പി.ജ്യോതിസ്, ബി.ജയമോഹൻ, ഹരിശ്ചന്ദ്രൻ, ബിനു ജോർജ്, എം.ഡി.ബാബു തുടങ്ങിയവർ പങ്കെടുത്തു