മാവേലിക്കര: പട്ടിക വർഗ കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ച് കുറത്തികാട് പൊലീസ്. കോട്ടമല ഐക്യ സുവിശേഷ മഹായോഗത്തിൽ നിന്ന് നൽകിയ സാധനങ്ങളാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബി.സാബുവിന്റെ നിർദേശപ്രകാരം കുണ്ടോലിൽ വേടർ കോളനിയിലെ കുടുംബങ്ങൾക്ക് നൽകിയത്. എസ്.ഐ ജാഫർ ഖാൻ, എ.എസ്.ഐ മധു ലാൽ, സി.പി.ഒ വിനോദ് കുമാർ, ഹോംഗാർഡ് ജേക്കബ്, രാധാകൃഷ്‌ണൻ, പഞ്ചായത്ത് വികസന സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻ ആശാ സുരേഷ് എന്നിവർ പങ്കെടുത്തു.