മാവേലിക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് 11,36,500 രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് വിഹിതവും, ഭരണ സമിതി പ്രസിഡന്റിന്റെ ഓണറേറിയവും സിറ്റിംഗ് ഫീസും എല്ലാ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളവും അടക്കമുള്ള തുകയാണ് കൈമാറിയത്. ബാങ്ക് പ്രസിഡന്റ് കോശി അലക്സ് ചെക്ക് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പ്രവീൺ ദാസിനെ ഏൽപ്പിച്ചു.