അമ്പലപ്പുഴ: തകഴിയുടെ ചരമദിനമായ 10 മുതൽ ജന്മദിനമായ ഏപ്രിൽ 17 വരെ തകഴി സ്മാരകത്തിൽ വർഷം തോറും നടത്തിവരാറുള്ള തകഴി സാഹിത്യോത്സവം ഇത്തവണ ഉണ്ടാകില്ല . 10ന് രാവിലെ 10 ന് സ്മൃതി മണ്ഡപത്തിൽ സമിതി ചെയർമാൻ മന്ത്രി ജി.സുധാകരൻ പുഷ്പാർച്ചന നടത്തും. സമിതി ഭാരവാഹികൾക്കും തകഴിയുടെ കുടുംബാംഗങ്ങൾക്കും മാത്രമേ പുഷ്പാർച്ചനയിൽ പങ്കെടുക്കാൻ അവസരം നൽകൂ.