വള്ളികുന്നം : ചാരായവുമായി മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായി. കണ്ണനാകുഴി കുറ്റിവിളയിൽ വീട്ടിൽ സുനിൽ (37), കുറ്റിവിളയിൽ ശ്രീനിവാസൻ (34), മഴിപ്പവിളയിൽ മഹേഷ് (37) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നാല രാവിലെ 11 ഓടെ കണ്ണനാകുഴി ചീപ്പുമുക്കിന് സമീപം നിന്ന് വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ കെ.എസ് ഗോപകുമാർ, എസ്.ഐ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.