ആലപ്പുഴ : റെഫ്രിജറേഷൻ, എ.സി മേഖല അവശ്യ സർവ്വീസ് ആയി പരിഗണിച്ച് തൊഴിലാളികൾക്ക് ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിക്കാൻ ഇളവുകൾ അനുവദിക്കണമെന്ന് ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ എംപ്ലോയിസ് അസോസിയേഷൻ കേരള ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ മേഖലയിലെ തൊഴിലാളികൾ ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത സാഹചര്യത്തിൽ ഇവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.