എടത്വാ: റേഷൻ കടകൾ വഴി സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് തനിക്കു വേണ്ടെന്ന് തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് താലൂക്ക് സപ്ളൈ ഓഫീസറെ രേഖാമൂലം അറിയിച്ചു. സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്ന അർഹരായ ഗുണഭോക്താക്കൾക്ക് കിറ്റ് ലഭിക്കാനാണ് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.