ആലപ്പുഴ: ആറാട്ടുപുഴ രാമഞ്ചേരി വിജ്ഞാന കൗമുദി ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങൾക്ക് ബാലസാഹിത്യ കൃതികൾ വീടുകളിൽ എത്തിച്ചു നൽകി. ആദ്യ പുസ്തകം ജയറാണിക്ക് നൽകി കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.കെ.സഹദേവൻ, സെക്രട്ടറി എൽ.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.