അമ്പലപ്പുഴ : ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 105 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഇരട്ടക്കുളങ്ങര, കാക്കാഴം വ്യാസാ ജംഗ്ഷൻ എന്നിവിടങ്ങളിൽ വൻ തോതിൽ മത്സ്യം ശേഖരിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ പനടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്. ഫോർമാലിൻ കലർത്തിയ മത്സ്യത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.