ഇന്നലെ 131പേരുടെ വർദ്ധനവ്

ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ 7732 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത് . കഴിഞ്ഞ ദിവസത്തേക്കാൾ131പേരുടെ വർദ്ധനവാണുണ്ടായത്. അഞ്ച് പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും മൂന്ന് പേർ മാത്രമേ ഇപ്പോൾ ചികിത്സയിലുള്ളൂ. രണ്ട് പേർ രോഗവിമുക്തരായി. 12 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 68പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇതോടെ ഹോം ക്വാറന്റൈനിലുള്ളവരുടെ ആകെ എണ്ണം 7720 ആയി. ഇന്നലെ ഫലമറിഞ്ഞ 29 സാമ്പിളുകളും നെഗറ്റീവ് ആണ്.