ആലപ്പുഴ: ലോക്ക് ഡൗൺ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും, തൊഴിൽമേഖലകളെക്കുറിച്ച് അറിയുന്നതിനും, നവയുഗ സാങ്കേതികവിദ്യകളിൽ ഹ്രസ്വകാല പരിശീലന കോഴ്സുകളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനുമുള്ള അവസരം ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ് ) ഒരുക്കുന്നു. സയൻസ്, കോമേഴ്‌സ്, ആർട്സ്, എൻജിനിയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും വിവിധ ഹ്രസ്വകാല കോഴ്സുകളാണ് ലഭ്യമാക്കുന്നത്. ബിരുദ - ബിരുദാനന്തരധാരികൾക്ക് വ്യവസായ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് വിദഗ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്ഫോമിലൂടെ ക്ലാസ് നൽകും. എല്ലാദിവസവും രാവിലെ 11നും ഉച്ചകഴിഞ്ഞ് 4 മണിക്കുമാണ് ക്ലാസ്. മാർച്ച്‌ 31ന് ആരംഭിച്ച വെബിനാർ പരമ്പരയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വിശദവിവരങ്ങൾക്ക് http://skillparkkerala.in/news_and_events/webinars/, www.asapkerala.gov.in / www.skillparkkerala.in