ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധത്തിലും ചികിത്സയിലും ആയുർവേദം ഉപയോഗപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സർക്കാർ, സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. 'കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം ' എന്ന സന്ദേശം മുൻനിർത്തിയുള്ള പദ്ധതികൾ പ്രഖ്യാപിച്ചത് ആയുർവേദത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും. ആയുർവേദ ഡോക്ടർമാർ സർക്കാരിനോടൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ആലപ്പുഴ,എറണാകുളം,കോട്ടയം,ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം സോൺ പ്രസിഡന്റ് ഡോ: കെ.എസ്.വിഷ്ണു നമ്പൂതിരി, സെക്രട്ടറി ഡോ: എം.എസ്.നൗഷാദ് എന്നിവർ അറിയിച്ചു.