 ഓർഡറുമായി ഗ്രാമപഞ്ചായത്തുകൾ

ആലപ്പുഴ : പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പിയിൽ സാനിട്ടൈസർ ഉത്പാദനം ഇന്ന് പത്ത് ലക്ഷം ബോട്ടിലുകൾ പിന്നിടും. 500 മില്ലി ലിറ്ററിന്റെ കുപ്പികളിലാണ്ണ് കെ.എസ്.ഡി.പി ഇപ്പോൾ സാനിട്ടൈസർ എത്തിക്കുന്നത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിർദേശിച്ചതിനെ തുടർന്ന് കഴിഞ്ഞ 13ന് ആണ് കെ.പസ്.ഡി.പി സാനിട്ടൈസർ നിർമ്മാണം ആരംഭിച്ചത്. ആദ്യം പ്രതിദിനം 2000ബോട്ടിലുകളായിരുന്നു ഉത്പാദിപ്പിച്ചത്. പിന്നീട് ഘട്ടംഘട്ടമായി ഉത്പാദനം വർദ്ധിപ്പിച്ച് ഇപ്പോൾ പ്രതിദിനം 80,000ബോട്ടിലുകൾ നിർമ്മിക്കുന്നുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട് 200, 250മില്ലിലിറ്ററിന്റെ ബോട്ടിലുകളിലും ഉത്പാദനം ആരംഭിച്ചു. സ്റ്റോറിനായി നീക്കിവെച്ച 3500സ്ക്വയർഫീറ്റ് സ്ഥലത്ത് ഫില്ലിംഗ് മെഷീനും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചാണ് സാനിട്ടൈസർ നിർമ്മാണം.

സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ 10ലക്ഷം ബോട്ടിലുകളുടെ ഓർഡർ ആയിരുന്നു സർക്കാർ കെ.എസ്.ഡി.പിയ്ക്കു നൽകിയത്.
സംസ്ഥാനത്തെ 14 ജില്ലകളിലും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വെയർഹൗസ് വഴിയാണ് സാനിട്ടൈസർ
എത്തിച്ചത്. ഇതു കൂടാതെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ,
ധനകാര്യ സ്ഥാപനങ്ങൾ, കൺസ്യൂമർ ഫെഡ്, സപ്ലൈകോ എന്നിവ രണ്ട്
ലക്ഷം ബോട്ടിലുകളുടെ ഓർഡർ നൽകിയിട്ടുണ്ട്.

സാനിട്ടൈസർ വില

500 മി.ലി - 175 രൂപ

200 മി.ലി- 85 രൂപ

250 മി.ലി. - 100 രൂപ

ചെറിയ കുപ്പികളും

പൊതുസമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും ആവശ്യം കണക്കിലെടുത്ത് 200 മില്ലിലിറ്റർ, 250 മില്ലിലിറ്റർ ബോട്ടിലുകളും തുടർന്നുള്ള ദിവസങ്ങളിൽ കെ.എസ്.ഡി.പിയുടെ പൊതുകൗണ്ടറിൽ നിന്ന് ലഭിക്കും.

'' വിവിധ ഗ്രാമപഞ്ചായത്തുകൾ ചെറിയ ബോട്ടിലുകൾക്ക് ഓർഡർ നൽകി. കഞ്ഞിക്കുഴി പഞ്ചായത്ത് 8000ബോട്ടിലുകളുടെ ഓർഡറാണ് കഴിഞ്ഞ ദിവസം നൽകിയത്.

സി.ബി.ചന്ദ്രബാബു

കെ.എസ്.ഡി.പി ചെയർമാൻ