ഹരിപ്പാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പും ആദ്യ വിൽപനയും വാർഡ് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകലയുടെ നേതൃത്വത്തിൽ 13 തൊഴിലാളികളാണ് കൃഷി ചെയ്തത്. വി.ഇ.ഒ. വിനോദ് കുമാർ , അക്രഡിറ്റഡ് എൻജിനീയർ അഞ്ജന എന്നിവർ പങ്കെടുത്തു .