ആലപ്പുഴ : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്റി ജി.സുധാകരന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് രാവിലെ 11ന് കളക്ടറേറ്റിൽ ചേരും.
ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനം, അന്യസംസ്ഥാന തൊഴിലാളികളുടെ താമസവും ഭക്ഷണവും, നെല്ല് സംഭരണം, വിളവെടുപ്പ്, ജില്ലയിലെ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം, യാത്രാനിയന്ത്റണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും.