ഹരിപ്പാട്: വീട്ടി​ൽ നി​ന്ന് കോടയും ചാരായവും പിടിച്ചെടുത്തു
ആറാട്ടുപുഴ രാമഞ്ചേരി സുരേന്ദ്രന്റെ വീട്ടി​ൽ നിന്നാണ് ഒരു ലിറ്റർ മുന്നൂറ് മില്ലി ചാരായവും, മുപ്പത് ലിറ്റർ കോടയും തൃക്കുന്നപ്പുഴ സി. ഐ ആർ. ജോസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. തൃക്കുന്നപ്പുഴ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിൽ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട് റൈഡ് ചെയ്തത്. എസ്. ഐ ആനന്ദ ബാബു, പ്രബോഷൻ എസ്. ഐ അഭിലാഷ്, ജി. എസ് ഐ നിസാർ, സി. പി. ഒ മാരായ പ്രേംജിത്ത്, ജയശങ്കർ, സജാദുദ്ദീൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.