ഹരിപ്പാട്: ഓൾ കേരളാ ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന പൊലീസുകാർക്ക് സൺഗ്ലാസുകൾ വിതരണം ചെയ്‌തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം തന്നെ പൊലീസിന്റെ പ്രവർത്തനങ്ങളും പ്രശംസനാർഹമാണെന്നു ഓൾ കേരളാ ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. ജി ഗോപകുമാർ പറഞ്ഞു. ഹരിപ്പാട് നടന്ന സൺഗ്ലാസ് വിതരണം ഹരിപ്പാട് സർക്കിൾ ഇൻസ്‌പെക്ടർ ഫയസ്. ആർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി സൈമൺ ഫ്രാൻസിസ് , ആലപ്പുഴ ജില്ലാ സെക്രട്ടറി സജി. പി. ഡി , നേതാക്കളായ ജിനു, ബിനു തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 4 പൊലീസ് സ്റ്റേഷനുകളിൽ ഏരിയ കമ്മി​റ്റികൾ വരും ദിവസങ്ങളിൽ സൺഗ്ളാസ് വിതരണം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.