പൂച്ചാക്കൽ : എസ്.എൻ.ഡി.പി.യോഗം 608-ാം നമ്പർ അരുക്കുറ്റി മാത്താനം ശാഖയിൽ ലോക്ക് ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ മുഴുവൻ കുടുംബാംഗങ്ങൾക്കും ഭക്ഷ്യ കിറ്റ് വിതരണം നടത്തി. യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് റോഷി ഉലകംതറ, വൈസ് പ്രസിഡന്റ് മഹേഷ് പുന്നാപ്പള്ളി, സെക്രട്ടറി സുരേഷ് സ്നേഹസാന്ദ്രം, മാത്താനം ദേവസ്വം വൈസ് പ്രസിഡന്റ് പി.കെ.ചന്ദ്രബോസ്, യൂത്ത് മൂവ്മെന്റ് കൗൺസിലർ ശ്യാം ശ്രീകണ്ഠേശ്വരം എന്നിവർ പങ്കെടുത്തു.