ആലപ്പുഴ: ലോക്ക് ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട ലൈസൻസ്ഡ് സർവ്വേയർമാർക്ക് ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നിവേദനം നൽകാൻ കേരള ഗവ. ലൈസൻസ്ഡ് സർവ്വേയേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രക്ഷാധികാരി ജിജോ തോമസ്, പ്രസിഡന്റ് ഫാസിൽ കാസിം, ജനറൽ സെക്രട്ടറി രാഹുൽ രാജ് എന്നിവരുമായി വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ നടത്തിയ വീഡിയോ കോൺഫറൻസിലാണ് തീരുമാനം.