പൂച്ചാക്കൽ : അരുക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിൽ പെസഹാദിന കർമ്മങ്ങൾ ഫാദർ ആന്റണി തമ്പിയുടെ നേതൃത്വത്തിൽ നടന്നു. കൊവിഡ് 19 സ്ഥിരീകരിച്ച 208 രാജ്യങ്ങളിലേയും രോഗബാധിതർക്കും, ആരോഗ്യ പ്രവർത്തകർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി. ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുള്ള ധനസഹായം വീടുകളിൽ എത്തിച്ചു നൽകി. ഇന്നു നടക്കുന്ന ദു:ഖവെള്ളി തിരുക്കർമ്മങ്ങൾ സർക്കാർ നിർദ്ദേശാനുസരണമുള്ള നിബന്ധനകളോടെ നടത്തുമെന്ന് പള്ളി വികാരി അറിയിച്ചു.